രാഷ്ട്രീയം

ആദ്യഘട്ട പരിശോധനകള്‍ പൂര്‍ത്തിയായി, സന്ദർശകരോട് സംസാരിച്ച് കോടിയേരി

ചെന്നൈ:സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ അപ്പോളോ ആശുപത്രിയിലെ ആദ്യഘട്ട പരിശോധനകള്‍ പൂര്‍ത്തിയായി.ആശുപത്രിയില്‍ വിവരം തിരക്കി എത്തുന്നവരോട് അദ്ദേഹം നേരിട്ടു സംസാരിക്കുന്നുണ്ട്.

അണുബാധയുണ്ടായോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് അപ്പോളോയിലെ ആദ്യ ഘട്ട പരിശോധനകള്‍ നടത്തിയത്. സന്ദര്‍ശകര്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയോടെയാണ് അദ്ദേഹത്തെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ഭാര്യ വിനോദിനി, മകന്‍ ബിനീഷ് എന്നിവരാണ് കോടിയേരിയുടെ ഒപ്പമുള്ളത്. സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ്, ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ എന്നിവര്‍ ആശുപത്രിയിലെത്തി കോടിയേരിയെ സന്ദര്‍ശിച്ചു. അപ്പോളോയില്‍ പരിശോധനയ്ക്കെത്തിയ മന്ത്രി കെ കൃഷ്ണന്‍കുട്ടിയെയും മന്ത്രിമാര്‍ സന്ദര്‍ശിച്ചു

Leave A Comment