രാഷ്ട്രീയം

ഏകീകൃത സിവിൽ കോഡ്, അരലിറ്റർ നന്ദിനി പാൽ സൗജന്യം: പ്രകടന പത്രിക പുറത്തിറക്കി ബിജെപി

ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി ബിജെപി. സംസ്ഥാനത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുമെന്നും ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് മൂന്ന് പാചക വാതക സിലിണ്ടറുകള്‍ സൗജന്യമായി നല്‍കുമെന്നും പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്നു.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ എന്നിവര്‍ ചേര്‍ന്നാണ് പാര്‍ട്ടി പ്രകടന പത്രികയായ ‘പ്രജാധ്വനി’ പുറത്തിറക്കിയത്.

എല്ലാ വാര്‍ഡുകളിലും അടല്‍ ആഹാര്‍ കേന്ദ്രം, ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് അരലിറ്റര്‍ നന്ദിനി പാൽ സൗജന്യം, പാവപ്പെട്ടവര്‍ക്ക് 10 ലക്ഷം വീടുകൾ, എസ്സി -എസ്ടി സ്ത്രീകള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് 10,000 രൂപ സ്ഥിര നിക്ഷേപം എന്നിവ പ്രകടന പത്രികയിൽ ബിജെപി വാഗ്ദാനം ചെയ്യുന്നു.

Leave A Comment