കര്‍ണാടകയില്‍ കോണ്‍ഗ്രസിന് കരുതല്‍ വേണം: എം.വി.ഗോവിന്ദന്
തിരുവനന്തപുരം: കര്‍ണാടകയില്‍ ബിജെപിയെ തോല്‍പ്പിക്കാനായത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയമായ കാല്‍വയ്പ്പെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. എന്നാല്‍ കോണ്‍ഗ്രസ് ഗൗരവത്തോടെ മുന്നോട്ട് പോകണമെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം താത്പര്യത്തേക്കാള്‍ ഇന്ത്യ ഇന്ന് മുന്നോട്ട് വയ്ക്കുന്ന ബിജെപി വിരുദ്ധ ആശയത്തിന് ഊന്നല്‍ നല്‍കണം. എല്ലാ സംസ്ഥാനങ്ങളിലും ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കപ്പെടണം.
കര്‍ണാടകയില്‍ കോണ്‍ഗ്രസിന് നല്ല കരുതല്‍ വേണമെന്നും ഗോവിന്ദന് പറഞ്ഞു. എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാനുള്ള ശേഷി ബിജെപിക്കുണ്ടെന്ന് മുമ്പുതന്നെ മനസിലായതാണ്.
ഗോവയില്‍ ഭാരത് ജോഡോ യാത്ര നടക്കുന്നതിനിടെയാണ് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ എട്ട് എംഎല്‍മാരെ ബിജെപിയിൽ ചേർന്നതെന്നും ഗോവിന്ദന് ഓര്‍മിപ്പിച്ചു.
Leave A Comment