'എനിക്ക് വലുത് കോൺഗ്രസ്, ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നു': ഡി.കെ.ശിവകുമാര്‍
ബംഗളൂരു:കര്‍ണാടകയിലെ അധികാരം പങ്കിടല്‍ ഫോര്‍മുല അംഗീകരിച്ചെന്ന് ഡി.കെ.ശിവകുമാര്‍. പാര്‍ട്ടിയുടെ വിശാല താത്പര്യം പരിഗണിച്ച് ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നെന്ന് ഡി.കെ പ്രതികരിച്ചു. ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പ്രതികരണം.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച രാത്രി വൈകി നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് സമയവായത്തിലെത്തിയത്. സിദ്ധരാമയ്യ തന്നെ ആദ്യ ടേമിൽ മുഖ്യമന്ത്രിയാകും. ഡി.കെ ഏക ഉപമുഖ്യമന്ത്രിയാകും.
ആഭ്യന്തരമടക്കം സുപ്രധാന വകുപ്പുകള്‍ ഡി.കെയ്ക്ക് തന്നെ നല്‍കുമെന്നാണ് സൂചന. ഒറ്റ പദവി എന്ന പാര്‍ട്ടിയുടെ പൊതുനിബന്ധനയിലും ഡി.കെയ്ക്ക് ഇളവ് നല്‍കും. ഡി.കെ തന്നെ കർണാടക പിസിസി അധ്യക്ഷ സ്ഥാനത്ത് തുടരും.
സത്യപ്രതിജ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന് നടത്താനും തീരുമാനമായി. കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രിമാരടക്കമുള്ളവർ സത്യപ്രതിജ്ഞാ ചടങ്ങിനെത്തും. സിദ്ധരാമയ്യയും ഡി.കെയും ചില മന്ത്രിമാരും മാത്രമാണ് ആദ്യഘട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്യുക.
Leave A Comment