എ.കെ.ജി. സെന്റർ ആക്രമണം മുഖ്യമന്ത്രിക്ക് കത്തയച്ച് യൂത്ത് കോൺഗ്രസ്
അങ്കമാലി : എ.കെ.ജി. സെന്റർ ആക്രമിച്ച പ്രതികളെ എത്രയും വേഗം കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കത്തയച്ചു. കത്ത് അയയ്ക്കൽ സമരം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.പി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കറുകുറ്റി മണ്ഡലം പ്രസിഡന്റ് ആന്റണി പാലാട്ടി അധ്യക്ഷത വഹിച്ചു.
കെ.പി. പോളി, കെ.പി. അയ്യപ്പൻ, ലതിക ശശികുമാർ, ഷാജു വി. തെക്കേക്കര, ആന്റണി തോമസ്, ലൈജു ഈരാളി, ബാബു സാനി, ഷിജി ജോയി, ജിജോ പോൾ തുടങ്ങിയവർ പങ്കെടുത്തു.
Leave A Comment