രാഷ്ട്രീയം

ഡൽഹിയിൽ സഞ്ചരിക്കാൻ: മുഖ്യമന്ത്രിക്കും ഗവർണർക്കും വീണ്ടും പുതിയ കാറുകൾ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പുതിയ വാഹനം അനുവദിച്ച് സംസ്ഥാന സർക്കാർ. ഡല്‍ഹിയിലെ ഉപയോഗത്തിനായാണ് ഇരുവർക്കും പുതിയ ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങുന്നത്. ഇതിനായി 72 ലക്ഷം രൂപ അനുവദിച്ചു.

മുഖ്യമന്ത്രിയ്ക്കായി അടുത്തിടെ കിയ കാർണിവൽ വാങ്ങിയിരുന്നു. സംസ്ഥാന പോലീസ് മേധാവിയുടെ ശിപാര്‍ശ പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് പുതിയ കിയ കാര്‍ണിവല്‍ ലിമോസിന്‍ പ്ലസ്-7 കാര്‍ വാങ്ങിയത്.

Leave A Comment