ഭാരത്ജോഡോ യാത്രയെ അപഹസിക്കാൻ സിപിഎം നടത്തിയത് തരംതാണ ശ്രമങ്ങൾ; കെ മുരളീധരൻ
മലപ്പുറം : കേരളത്തിലെ നേതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മാറാൻ ഭാരത് ജോഡോ യാത്ര സഹായിച്ചെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി .നേതാക്കൾ തമ്മിൽ മാനസിക ഐക്യം ഉണ്ടായി. യാത്ര യുഡിഎഫിന് അടുത്ത തെരെഞ്ഞെടുപ്പുകൾക്കുള്ള അടിത്തറ പാകി. യാത്രയെ അപഹസിക്കാൻ സിപിഎം നടത്തിയത് ബോധപൂർവമായ ശ്രമങ്ങൾ ആണ് .ചീപ്പ് പോപ്പുലാരിറ്റിക്ക് വേണ്ടി സിപിഎം വൃത്തികേടുകൾ കാണിച്ചു.മുഖ്യമന്ത്രിയും അത്തരത്തിലേക്ക് തരം താണു. കെ മുരളീധരൻ പറഞ്ഞു.
Leave A Comment