രാഷ്ട്രീയം

ഗുജറാത്തിൽ കെജരിവാളിന് നേരെ കുപ്പിയേറ്

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് നേരെ പ്ലാസ്റ്റിക് കുപ്പിയേറ്. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയ്ക്കായി എത്തിയപ്പോഴാണ് പ്ലാസ്റ്റിക് ബോട്ടില്‍ എറിഞ്ഞത്.ഇതിന്റെ വീഡിയോ പുറത്തുവന്നു. 

ഖോദല്‍ധാം ക്ഷേത്രത്തിലെ ഗാര്‍ബയിലെ വേദിയില്‍ വ്ച്ച്‌ കെജരിവാള്‍ പ്രവര്‍ത്തകരുമായി സംവദിക്കുന്നതിനിടെയാണ് പ്ലാസ്റ്റിക് ബോട്ടില്‍ എറിഞ്ഞത്. കെജരിവാളിനൊപ്പം രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ ആം ആദ്മി പാര്‍ട്ടി നേതാവ് കെജരിവാള്‍ സംസ്ഥാനത്ത് നിരവധി പരിപാടികളിലാണ് പങ്കെടുക്കുന്നത്

പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ എല്ലാ ഗ്രാമങ്ങളിലും സര്‍ക്കാര്‍ സ്‌കൂള്‍ സ്ഥാപിക്കുമെന്നും കച്ച്‌ ജില്ലലെ എല്ലായിടത്തും നര്‍മ്മദാ വെള്ളം എത്തിക്കുമെന്നും കെജരിവാള്‍ പറഞ്ഞു. ജനങ്ങള്‍ക്ക് സൗജന്യവും ഗുണനിലവാരമുള്ളതുമായ ചികിത്സ ഉറപ്പാക്കുമെന്നും എല്ലാ ജില്ലകളിലും സര്‍ക്കാര്‍ ആശുപത്രി നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment