പ്രായപരിധി; കെഎസ്യുവില് തര്‍ക്കം രൂക്ഷം
തിരുവനന്തപുരം: പ്രായപരിധി കഴിഞ്ഞയാളെ കെഎസ്യു അധ്യക്ഷനാക്കാനുളള കെപിസിസി നീക്കത്തിനെതിരെ സംഘടനക്കുളളില്‍ പ്രതിഷേധം. കെഎസ്യു എറണാകുളം ജില്ലാ പ്രസിഡന്റായിരുന്ന അലോഷ്യസ് സേവ്യറിനെ സംസ്ഥാന അധ്യക്ഷനാക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.
നിലവില്‍ കെഎസ്യുവിലെ പ്രായപരിധി 27 വയസാണ്. 30 വയസുള്ള അലോഷ്യസിനെ അധ്യക്ഷനാക്കണമെങ്കില് പ്രായപരിധിയില്‍ ഇളവ് അനുവദിക്കേണ്ടി വരും. എന്നാല്‍ വിദ്യാര്‍ഥി സംഘടനയായ കെഎസ്യുവില് പ്രായപരിധി ലംഘിക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വാദം. മാനദണ്ഡം ലംഘിക്കരുതെന്ന് ആവശ്യപ്പെട്ട് ഇവര്‍ ദേശീയ നേതൃത്വത്തിന് ഉള്‍പ്പെടെ പരാതി നല്കി.
കെ.എം.അഭിജിത്ത് കെഎസ്യു അധ്യക്ഷസ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് പുനഃസംഘടന പാര്‍ട്ടിക്കുള്ളില്‍ വീണ്ടും ചര്‍ച്ചയാവുന്നത്. തെരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെ പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് കെപിസിസി നേതൃത്വം ശ്രമിക്കുന്നത്.
Leave A Comment