ഭാരത് ജോഡോ യാത്ര ഇന്നു ഡൽഹിയിൽ
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്നു ഡൽഹിയിൽ പ്രവേശിക്കും.തെന്നിന്ത്യൻ സൂപ്പർതാരം കമൽഹാസൻ, കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾ എന്നിവർക്കൊപ്പം സ്വാതന്ത്ര്യസമരസേനാനികളുടെ കുടുംബാംഗങ്ങളും യാത്രയിൽ അണിചേരുമെന്ന് ഡൽഹി പ്രദേശ് കോണ്ഗ്രസ് അധ്യക്ഷൻ അനിൽ ചൗധരി പറഞ്ഞു. ഇന്നു പുലർച്ചെ ആറുമണിക്ക് ബദർപുർ അതിർത്തിയിലൂടെ യാത്ര ഡൽഹിയിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽനിന്ന് തുടങ്ങിയ യാത്ര തമിഴ്നാട്, കേരളം, കർണാടക, തെലുങ്കാന, ആന്ധ്ര, മഹാരാഷ് ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ പര്യടനം പൂർത്തിയാക്കിയാണ് ഡൽഹിയിലേക്കു കടക്കുന്നത്.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആവശ്യപ്രകാരം ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുമെന്ന് കഴിഞ്ഞയാഴ്ച കമൽഹാസൻ വ്യക്തമാക്കിയിരുന്നു.
Leave A Comment