ഒറ്റക്കെട്ടായി!, ബിജെപി ഘോഷയാത്രയിൽ സിപിഎം പതാകയുമായി പ്രവർത്തകർ
കോൽക്കത്ത: ബിജെപി ഘോഷയാത്രയിൽ സിപിഎം പതാകയുമായി പ്രവർത്തകർ. പശ്ചിമബംഗാളിലെ ഹൂഗ്ളി ജില്ലയിലെ പാഞ്ചിപുക്കൂരിലാണ് സിപിഎം പതാകകളുമായി ബിജെപി അണികൾ രംഗത്തെത്തിയത്.
തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിൽ കേന്ദ്ര സർക്കാരിന്‍റെ ഭവനപദ്ധതിയുടെ നടത്തിപ്പിൽ അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ചായിരുന്നു ബിജെപിയുടെ പ്രകടനം.
അതേസമയം, ബിജെപിയുമായി തങ്ങൾക്ക് ബന്ധമില്ലെന്നാണ് സിപിഎം നൽകുന്ന വിശദീകരണം. വഴിയരികിലുളള ചെങ്കൊടിയെടുത്ത് ബിജെപി പ്രവർത്തകർ നടത്തിയ നാടകമാണിതെന്നും സിപിഎം ആരോപിച്ചു.
Leave A Comment