രാഷ്ട്രീയം

ഭാരത് ജോഡോ യാത്രയിൽ സിപിഎം നേതാവ് തരിഗാമിയും പങ്കെടുക്കും

ശ്രീനഗര്‍: ഭാരത് ജോഡോ യാത്രയുടെ കശ്മീരിലെ പര്യടനത്തില്‍ സി.പി.എം. നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി പങ്കെടുക്കും. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. കശ്മീരിന്റെ പ്രത്യേക അവകാശം റദ്ദാക്കിയതിനെതിരെ രംഗത്തുള്ള ഗുപ്കാര്‍ സഖ്യത്തിലെ പ്രധാനനേതാക്കളെല്ലാം ഭാരത് ജോഡോ യാത്രയില്‍ പങ്കാളികളാവും.

ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹ്ബൂബാ മുഫ്തി എന്നിവരും യാത്രയില്‍
പങ്കാളികളാകുമെന്നായിരുന്നു ശ്രീനഗറില്‍ മാധ്യമങ്ങളോട് സംസാരിക്കവെ കെ.സി. വേണുഗോപാല്‍ അറിയിച്ചത്. 'ഇത് സന്തോഷകരമായ നിമിഷമാണ്. ബി.ജെ.പി. ഒഴികെയുള്ള ജമ്മു കശ്മീരിലെ നേതാക്കളെല്ലാം യാത്രയില്‍ പങ്കാളികളാവും.'- കെ.സി. വേണുഗോപാല്‍ പറഞ്ഞു.

ഫറൂഖ് അബ്ദുള്ളയും മെഹ്ബൂബാ മുഫ്തിയും പങ്കെടുക്കുമെന്ന് പരസ്യമായി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. യൂസഫ് തരിഗാമി ഇക്കാര്യത്തില്‍ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

Leave A Comment