ബിപോര്‍ജോയ് ഗുജറാത്തിൽ പ്രവേശിച്ചു; കനത്ത കാറ്റും മഴയും
അഹമ്മദാബാദ്: ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് പ്രവേശിച്ചു. സൗരാഷ്ട്ര, കച്ച് മേഖലകളിലാണ് ബിപോര്‍ജോയ് കരതൊട്ടത്. 120 കിലോമീറ്റര്‍ വരെ വേഗമുള്ള തീവ്രചുഴലിക്കാറ്റായാണ് ബിപോര്‍ജോയ് ഗുജറാത്തിൽ പ്രവേശിച്ചത്.
അർധരാത്രിവരെ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഗുജറാത്ത് തീരത്ത് കനത്ത മഴയും കാറ്റും ആഞ്ഞടിക്കുകയാണ്. മുംബൈ തീരത്തും കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ട്.
Leave A Comment