അതിരപ്പിള്ളി വാഴച്ചാലില്‍ കാട്ടാന ആക്രമണത്തിൽ വനം വാച്ചർ കൊല്ലപ്പെട്ടു
ചാലക്കുടി: അതിരപ്പിള്ളി വാഴച്ചാലില്‍ കാട്ടാന ആക്രമണത്തിൽ വനം വാച്ചർ കൊല്ലപ്പെട്ടു.കൊല്ലത്തിരുമേട് ഫോറസ്റ്റ് സ്റ്റേഷനിലെ
വാച്ചര്‍ ഇരിമ്പന്‍ കുമാരന്‍ (55) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വാച്ചറായ സുനിലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകിട്ട് നാലുമണിയോടെ വാഴച്ചാൽ വനം ഡിവിഷൻ ആയ ഊളശ്ശേരി കരടിപ്പാറയിൽ വെച്ചായിരുന്നു കാട്ടാന ആക്രമണമുണ്ടായത്.
ആനമല റോഡില്‍ നിന്നും 10 കിലോമീറ്റർ അകലെ ഉൾവനത്തിലായിരുന്നു സംഭവം.
കാട്ടിൽ പരിശോധനയ്ക്ക് പോയ കുമാരനെ ആന തട്ടി. തുടർന്ന് വലിയ കുഴിയിൽ വീണ് കുമാരനു പരിക്കേറ്റു.
ഗുരുതര പരുക്കുകളോടെ കുമാരനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
ഇവരുടെ ഒപ്പമുണ്ടായിരുന്ന പ്രദേശവാസിയായ സനല്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
Leave A Comment