പ്രധാന വാർത്തകൾ

പെരുവനം കുട്ടൻ മാരാരെ ഇലഞ്ഞിത്തറ പ്രമാണി സ്ഥാനത്തുനിന്ന് നീക്കി; ഇനി അനിയൻ മാരാർ

തൃശൂർ : തൃശൂര്‍ പൂരത്തിലെ ശ്രദ്ധേയമായ ഇലഞ്ഞിത്തറ മേളത്തിന്റെ പ്രാമാണ്യം വഹിച്ചുവരുന്ന പെരുവനം കുട്ടന്‍മാരാരെ മാറ്റി.തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും മേളപ്രമാണിയായി ഡബിള്‍ റോളില്‍ തിളങ്ങിയ കിഴക്കൂട്ട് അനിയന്‍ മാരാരാണ് ഇത്തവണ മേളപ്രമാണി. 24 വര്‍ഷം ഇലഞ്ഞിത്തറ മേളത്തിന്റെ പ്രമാണിയായിരുന്നു കുട്ടന്‍ മാരാര്‍. മുതിര്‍ന്ന വാദ്യകലാകാരന് അവസരം നല്‍കാനാണ് തീരുമാനമെന്നാണ് പാറമേക്കാവ് ദേവസ്വത്തിന്റെ വിശദീകരണം.

തിരുവമ്പാടി പകല്‍പൂരത്തിന്റെ മേള പ്രമാണിയായിരുന്നു കിഴക്കൂട്ട് അനിയന്‍ മാരാര്‍. 40 വര്‍ഷം പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളത്തില്‍ പങ്കാളിയായി. 2005ല്‍ പാറമേക്കാവിന്റെ പകല്‍പൂരത്തിന് പ്രാമാണ്യം വഹിക്കുകയും ചെയ്തു.

2012ല്‍ തിരുവമ്പാടിയുടെ പകല്‍പൂര പ്രമാണിയായി. 76-ാം വയസ്സിലും മേളാസ്വാദകരെ ആവേശത്തിമിര്‍പ്പിലേക്കെത്തിക്കുന്നതാണ് കിഴക്കൂട്ട് അനിയന്‍ മാരാരുടെ കൊട്ടിന്റെ മാജിക്.പതിനൊന്നാം വയസില്‍ നെട്ടിശ്ശേരി ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. 17-ാം വയസ്സിലാണ് ഇലഞ്ഞിത്തറ മേളത്തിന്റെ മുന്‍നിരയില്‍ കൊട്ടിതുടങ്ങിയത്.

അതേ സമയം വെള്ളിയാഴ്ച വേല എഴുന്നള്ളിപ്പിൽ ഭഗവതിയെ എഴുന്നള്ളിച്ച ശേഷം മേളം വൈകിച്ചതും ചെണ്ട താഴെ വച്ചതുമാണു പ്രശ്നത്തിനിടക്കായത് എന്നാണ് റിപ്പോർട്ട്.24 വർഷത്തിനു ശേഷമാണു കുട്ടൻ മാരാർ പുറത്തു പോകുന്നത്.

Leave A Comment