പ്രധാന വാർത്തകൾ

നടൻ സുനിൽ സുഖദയുടെ കാറിനു നേരെ ആക്രമണം

മാള : കുഴിക്കാട്ടുശേരിയിൽ നടൻ സുനിൽ സുഗതയുടെ കാർ സാമൂഹിക വിരുദ്ധർ ആക്രമിച്ചു. കാറിന്റെ മുൻഭാഗത്തെ ചില്ല് തകർന്നിട്ടുണ്ട്. ഇന്ന് വൈകിട്ടാണ് സംഭവം. നാടക റിഹേഴ്സലിനായി കുഴിക്കാട്ടുശേരിയിൽ ഉള്ള വരദനാട് കമ്മ്യൂണിറ്റി ഹാളിൽ എത്തിയതാണ് സുനിലും സഹനടീ നടൻമാരും. 

സുനിൽ കമ്മ്യൂണിറ്റി ഹാളിൽ വിശ്രമിക്കുകയായിരുന്നു. ഇതേ സമയം സഹപ്രവർത്ത കാരായ സഞ്ചു മാധവൻ, ബിന്ദു തങ്കം കല്യാണി  എന്നിവർ ഉൾപ്പെടെ ഉള്ള സംഘം അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹൈസ്കൂളിൽ ഉള്ള നാടക ലൊക്കേഷൻ കാണാൻ സുനിലിന്റെ കാറിൽ പോയതയായിരുന്നു. വഴിയിൽ നിന്നിരുന്നവർ സുനിലിന്റെ കാർ ദേഹത്ത് തട്ടിയതായി ആരോപിച്ചു കാറിന്റെ ചില്ല് തകർക്കുകയും  കാറിലുണ്ടായിരുന്നരെ മർദിക്കുകയും ചെയ്തു.

പരിക്കേറ്റവരെ ഇരിഞ്ഞാലക്കുട താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആളൂർ എസ്‌എച്ച്ഒ സെബിൻ ന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave A Comment