കള്ളക്കേസ്; ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സ്ത്രീ ജയിലിൽ കിടന്നത് രണ്ടര മാസം
ചാലക്കുടി: ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയില്‍നിന്ന് പിടിച്ചത് ലഹരിമരുന്നല്ലെന്ന് സ്ഥിരീകരണം. കേസിൽ അറസ്റ്റിലായ ചാലക്കുടി നായരങ്ങാടി കാളിയങ്കര വീട്ടിൽ ഷീല സണ്ണി (51) ജയിലിൽ രണ്ടര മാസം പിന്നിട്ടപ്പോഴാണ് കള്ളക്കേസാണെന്ന് തെളിയുന്നത്.
ലാബ് പരിശോധനാഫലത്തിലാണ് പിടിച്ചത് ലഹരിമരുന്നല്ലെന്ന് കണ്ടെത്തിയത്. ഷീലയുടെ സ്കൂട്ടറിലെ ബാഗിൽ ഒളിപ്പിച്ച നിലയിൽ എല്‍എസ്ഡി സ്റ്റാംപ് കണ്ടെത്തിയെന്നായിരുന്നു കേസ്. ഇരിങ്ങാലക്കുട സർക്കിൾ ഓഫീസിൽ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
കേസില്‍ കുടുക്കിയവര്‍ക്കെതിരെ നടപടിവേണമെന്ന് ഷീ സ്റ്റൈൽ ബ്യൂട്ട് പാർലർ ഉടമയായ ഷീല പറഞ്ഞു. ലഹരി പിടികൂടിയ ഉദ്യോഗസ്ഥനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.
Leave A Comment