പ്രധാന വാർത്തകൾ

സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: പ്ര​ത്യേ​ക സം​ക്ഷി​പ്ത വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്ക​ൽ 2023ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. ജ​നു​വ​രി ഒ​ന്ന് യോ​ഗ്യ​താ തീ​യ​തി​യാ​യു​ള്ള അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക​യാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ആ​കെ 2,67,95,581 വോ​ട്ട​ർ​മാ​രാ​ണ് പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ചി​രി​ക്കു​ന്ന​ത്.

09.11.2022-ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ആ​കെ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം 2,71,62,290 ആ​യി​രു​ന്നു. ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച 09.11.2022 മു​ത​ൽ 18.12.2022 വ​രെ​യു​ള്ള സം​ക്ഷി​പ്ത വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്ക​ൽ കാ​ല​യ​ള​വി​ൽ ന​ട​ന്ന വോ​ട്ട​ർ പ​ട്ടി​ക ശു​ദ്ധീ​ക​ര​ണ പ്ര​ക്രി​യ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​തും (3,60,161), താ​മ​സം മാ​റി​യ​തും (1,97,497) ഉ​ൾ​പ്പെ​ടെ 5,65,334 വോ​ട്ട​ർ​മാ​രാ​ണ് പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​ത്.

സം​സ്ഥാ​ന മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ സ​ഞ്ജ​യ് കൗ​ളി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ജി​ല്ല​ക​ൾ​തോ​റും വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്ക​ലി​നാ​യി തീ​വ്ര​യ​ജ്ഞ​മാ​ണ് ന​ട​ന്ന​ത്. അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ട​ർ​മാ​ർ പ​ട്ടി​ക​യി​ൽ നി​ന്ന് നീ​ക്ക​പ്പെ​ട്ട​ത് വോ​ട്ട​ർ പ​ട്ടി​ക ശു​ദ്ധീ​ക​രി​ച്ചു എ​ന്ന​തി​നു തെ​ളി​വാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ച​ർ​ത്തു.

പ്ര​ത്യേ​ക സം​ക്ഷി​പ്ത വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്ക​ൽ കാ​ല​യ​ള​വി​ൽ ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ​മാ​ർ നി​ര​ന്ത​രം വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചാ​ണ് മ​ര​ണ​പ്പെ​ട്ട​വ​രു​ടേ​ത് ഉ​ൾ​പ്പെ​ടെ ഏ​റ്റ​വും പു​തി​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്.

സം​സ്ഥാ​ന മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ വെ​ബ്സൈ​റ്റി​ൽ (www.ceo.kerala.gov.in) അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണ്. കൂ​ടാ​തെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലും, വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും, ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​റു​ടെ കൈ​വ​ശ​വും അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക ല​ഭി​ക്കും. അം​ഗീ​കൃ​ത രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ൽ നി​ന്ന് വോ​ട്ട​ർ പ​ട്ടി​ക കൈ​പ്പ​റ്റി സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്താം.

അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക​യി​ലെ പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ

ആ​കെ വോ​ട്ട​ർ​മാ​ർ - 2,67,95,581

ആ​കെ സ്ത്രീ ​വോ​ട്ട​ർ​മാ​ർ - 1,38,26,149

ആ​കെ പു​രു​ഷ വോ​ട്ട​ർ​മാ​ർ - 1,29,69,158

ആ​കെ ഭി​ന്ന​ലിം​ഗ വോ​ട്ട​ർ​മാ​ർ - 274

കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​രു​ള്ള ജി​ല്ല- മ​ല​പ്പു​റം (32,18,444 )

കു​റ​വ് വോ​ട്ട​ർ​മാ​രു​ള്ള ജി​ല്ല - വ​യ​നാ​ട് (6,15,984 )

കൂ​ടു​ത​ൽ സ്ത്രീ ​വോ​ട്ട​ർ​മാ​രു​ള്ള ജി​ല്ല - മ​ല​പ്പു​റം(16,08,247 )

കൂ​ടു​ത​ൽ ഭി​ന്ന​ലിം​ഗ വോ​ട്ട​ർ​മാ​രു​ള്ള ജി​ല്ല - തി​രു​വ​ന​ന്ത​പു​രം (55 )

ആ​കെ പ്ര​വാ​സി വോ​ട്ട​ർ​മാ​ർ - 87,946

പ്ര​വാ​സി വോ​ട്ട​ർ​മാ​ർ കൂ​ടു​ത​ലു​ള്ള ജി​ല്ല - കോ​ഴി​ക്കോ​ട് (34,695)

18 വ​യ​സു​ള്ള 41,650 വോ​ട്ട​ർ​മാ​രാ​ണ് പു​തി​യ​താ​യി വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​ത്. 17 വ​യ​സ് പൂ​ർ​ത്തി​യാ​യ 14,682 പേ​രാ​ണ് മു​ൻ​കൂ​റാ​യി വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ‍​ര് ചേ​ർ​ക്കാ​നാ​യി അ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

ഏ​പ്രി​ൽ ഒ​ന്ന്, ജൂ​ലൈ ഒ​ന്ന്, ഒ​ക്ടോ​ബ​ർ ഒ​ന്ന്, എ​ന്നീ യോ​ഗ്യ​താ തീ​യ​തി​ക​ളി​ൽ എ​ന്നാ​ണോ 18 വ​യ​സ് പൂ​ര്‍​ത്തി​യാ​കു​ന്ന​ത്, ആ ​യോ​ഗ്യ​താ തീ​യ​തി അ​നു​സ​രി​ച്ച് അ​പേ​ക്ഷ പ​രി​ശോ​ധി​ക്കു​ക​യും അ​ർ​ഹ​ത അ​നു​സ​രി​ച്ച് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഇ​ടം പി​ടി​ക്കു​ക​യും ചെ​യ്യും.

ഇ​തി​നു ശേ​ഷം ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ല​ഭി​ക്കും. സ്കൂ​ൾ കോ​ള​ജ് ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ല​ക്ട്ര​ൽ ലി​റ്റ​റ​സി ക്ല​ബു​ക​ളു​ടെ ഫ​ല​പ്ര​ദ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടി​യാ​ണ് പു​തി​യ അ​പേ​ക്ഷ​ക​രു​ടെ വ​ർ​ധ​ന.

Leave A Comment