സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവീസുകളിൽ നിയന്ത്രണം
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് സുരക്ഷ ഒരുക്കുന്നതിനായി സംസ്ഥാനത്തെ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തി.
തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി, എറണാകുളം - ഗുരുവായൂർ സ്പെഷൽ എന്നീ ട്രെയിനുകളുടെ ഇന്നത്തെ സർവീസ് റദ്ദാക്കി. മലബാർ എക്സ്പ്രസ്, സെക്കന്ദരാബാദ് - തിരുവനന്തപുരം ശബരി എക്സ്പ്രസ് എന്നീ ട്രെയിനുകൾ കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിനുകൾ പലതും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കഴക്കൂട്ടം, കൊച്ചുവേളി എന്നീ സ്റ്റേഷനുകളിൽ നിന്ന് സർവീസ് നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
Leave A Comment