പനി: സംസ്ഥാനത്ത് ഇന്നലെ ചികിത്സ തേടിയത് 12,694 പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ പനിയെ തുടർന്നു മൂന്ന് പേർ മരിച്ചു. ഇതിൽ രണ്ട് പേർക്ക് ഡെങ്കിപ്പനിയും ഒരാൾക്ക് എലിപ്പനിയുമാണെന്നാണ് സംശയം.സംസ്ഥാനത്തു ഇന്നലെ 12,694 പേരാണ് പനിയെ തുടർന്നു ചികിത്സ തേടിയത്. 55 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മൂന്ന് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു.
Leave A Comment