പ്രധാന വാർത്തകൾ

കൊടുങ്ങല്ലൂരിൽ വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു

കൊടുങ്ങല്ലൂർ: കൊ​ടു​ങ്ങ​ല്ലൂ​രി​ല്‍ കൂ​ട്ടു​കാ​രോ​ടൊ​പ്പം കു​ള​ത്തി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു. പ​ന​ങ്ങാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കു​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യ തി​രു​വ​ള്ളൂ​ർ കാ​ര്യേ​ഴ​ത്ത് സു​ജി​ന്ദ്ര​ന്‍റെ മ​ക​ൻ ജി​സു​ൻ (17) ആ​ണ് മ​രി​ച്ച​ത്.

മ​റ്റ് നാ​ല് കൂ​ട്ടു​കാ​രൊ​ടൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു ജി​സു​ൻ. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ബ​ഹ​ളം വെ​ച്ച​തോ​ടെ നാ​ട്ടു​കാ​രാ​ണ് ആ​ദ്യം തി​ര​ച്ചി​ലി​ന​റ​ങ്ങി​യ​ത്. ‌‌

വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സും അ​ഴീ​ക്കോ​ട് ക​ട​ലോ​ര ജാ​ഗ്ര​ത സ​മി​തി​യെ നാ​ല് അം​ഗ​ങ്ങ​ളും​തി​ര​ച്ചി​ൽ ന​ട​ത്തി മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ.

Leave A Comment