ഭൂമിക്കടിയിൽ നിന്നുള്ള മുഴക്കം; കാരണം വ്യക്തമാക്കി ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അടുത്തിടെ ഭൂമിക്കടയിൽ നിന്നുണ്ടായ മുഴക്കം ഭൗമാന്തർ ഭാഗത്തുണ്ടാകുന്ന ചലനങ്ങളുടെ പരിണിത ഫലമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.കഴിഞ്ഞ മൂന്നാഴ്ചകൾക്കുള്ളിൽ തൃശൂർ, കാസർഗോഡ്, കോട്ടയം ജില്ലകളിൽ ചില പ്രദേശങ്ങളിൽ വിവിധ സമയങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കം കേൾക്കുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ദുരന്തനിവാരണ അതോറിറ്റിയുടെ വിശദീകരണം.
Leave A Comment