പ്രധാന വാർത്തകൾ

കെ എസ് ആർ ടി സി ബസ് സ്‌കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു; അമ്മയ്ക്കും പരിക്ക്


ആളൂർ: ആളൂര്‍ റെയില്‍വേ  പാലത്തിനു സമീപം കെഎസ് ആര്‍ടിസി ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു.ആളൂര്‍ അരീക്കാട്ട് ഐശ്വര്യയാണ് (24) മരിച്ചത്. അമ്മ ജില്‍ഷിയെ പരിക്കുകളോടെ ചാലക്കുടിയിലെ സ്വകാര്യ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഇന്ന് രാവിലെ  8.45 ഓടെയാണ്   അപകടം നടന്നത്. മാളയില്‍ നിന്നും  തൃശൂരിലേക്ക്   പോവുകയായിരുന്ന
കെ എസ്ആര്‍ടിസി ബസ്  ആളൂര്‍ ഭാഗത്തേക്ക്  പോവുകയായിരുന്ന ഐശ്വര്യയും അമ്മ   ജില്‍ഷിയും സഞ്ചരിച്ചിരുന്ന ഇരു ചക്ര വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഐശ്വര്യയുടെ മരണം സംഭവിക്കുകയായിരുന്നു.ആളൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

  

Leave A Comment