യമുന നദിയിലെ ജലനിരപ്പ് താഴ്ന്നു; ഡൽഹിയിൽ യെല്ലോ അലർട്ട്
ന്യൂഡൽഹി: ഡല്‍ഹിയെ പ്രളയഭീതിയിലാഴ്ത്തിയ യമുന നദിയിലെ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞു. 207.62 മീറ്ററിലേക്കാണ് ജലനിരപ്പ് താഴ്ന്നത്. ജലനിരപ്പ് ഇപ്പോഴും അപകടനിലയിൽ തന്നെ തുടരുകയാണ്.
ഡൽഹിയിലെ ഐടിഒ, ശാന്തിവൻ തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അടച്ചിരുന്ന ജലശുദ്ധീകരണശാലകൾ ശനിയാഴ്ച രാവിലെ തുറന്നു.
അതേസമയം, മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഡല്‍ഹിയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് നൽകിയിട്ടുണ്ട്.
Leave A Comment