അടൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; 6 പേർ പിടിയിൽ
പത്തനംതിട്ട: അടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ആറുപേര്‍ അറസ്റ്റില്‍. 17കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്. കാമുകനും സുഹൃത്തുക്കളുമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.ചൈൽഡ് വെൽഫയർ കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജൂലൈയിലാണ് പോലീസ് കേസെടുത്തത്. തുടർന്ന് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും പോലീസ് അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയിരുന്നു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയുമായാണ് ഇവരെ പിടികൂടിയത്.
Leave A Comment