പ്രധാന വാർത്തകൾ

'പല്ലൊട്ടി' മധുരത്തിൽ ഡാവിഞ്ചി; അഭിമാനമായി ജിതിൻ രാജും 'പല്ലൊട്ടി 90's kids' ചിത്രവും

വെള്ളാങ്ങല്ലൂര്‍: പല്ലൊട്ടി' മധുരത്തിൽ കോണത്തുകുന്ന്. സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ മികച്ച ബാലതാരത്തിനുള്ള അവാർഡ് ലഭിച്ചത് കോണത്ത് കുന്ന് സ്വദേശിയായ മാസ്റ്റർ ഡാവിഞ്ചിക്കാണ്. ചിത്രത്തിന്റെ സംവിധായകൻ ജിതിൻ രാജും കോണത്ത് കുന്ന് പൈങ്ങോട് സ്വദേശിയാണ്. പല്ലൊട്ടി എന്ന ചിത്രത്തിന് 3 അവാർഡുകളാണ് ലഭിച്ചത്.

കോണത്ത് കുന്ന് പാലപ്രകുന്ന് സ്വദേശി കുളത്തിങ്കൽ സന്തോഷിന്റെ മകനാണ് ഡാവിഞ്ചിയെന്ന 13 വയസുകാരന്‍. കരുപടന്ന ഗവ.ഹയർസെക്കന്ററി സ്കൂളിലെ 8-ാം ക്ലാസ് വിദ്യാർത്ഥിയാണ് ഡാവിഞ്ചി. നിരവധി ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചിട്ടുള്ള ഡാവിഞ്ചിയുടെ ആദ്യ സിനിമ ഫ്രഞ്ച് വിപ്ലവമാണ്. പിന്നിട് സമക്ഷം, മധുരമി ജീവിതം, ലോനപ്പന്റെ മാമോദീസ, തൊട്ടപ്പൻ, പട, കുഞ്ഞേൽദേ, കാടകലം, വരയൻ എന്നി ചിത്രങ്ങളിലും ഡാവിഞ്ചി അഭിനയിച്ചിട്ടുണ്ട്. 

നാടക നടനും പിതൃ സഹോദരനുമായ സതീഷ് കെ കുന്നത്തും ഭാര്യ ദീപയുടെയും സംരക്ഷണയിലാണ് ഡാവിഞ്ചി. കോണത്തുകുന്ന് പൈങ്ങോട് സ്വദേശി ജിതിൻ രാജ് ആദ്യമായി സംവിധാനം ചെയ്ത 'പല്ലൊട്ടി 90's kids' എന്ന ചിത്രം.. മികച്ച കുട്ടികളുടെ ചിത്രം, മികച്ച ബാലതാരം, മികച്ച ഗായകൻ എന്നിങ്ങനെ മൂന്ന് അവാർഡുകളാണ് പല്ലൊട്ടി സ്വന്തമാക്കിയത്. മികച്ച ബാലതാരമായി മാസ്റ്റർ ഡാവിഞ്ചിക്കു പുറമേ ചിത്രത്തിലെ ഗാനാലാപനത്തിന് കപിൽ കപിലൻ ഈ വർഷത്തെ മികച്ച ഗായകനായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ ചിത്രത്തിൽ തന്നെ മൂന്ന് അവാർഡുകൾ നേടാനായത് ഏറെ സന്തോഷമുണ്ടെന്ന് ജിതിൻ രാജ് മീഡിയ ടൈമിനോട് പറഞ്ഞു.

സിനിമപ്രാന്തൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സാജിദ് യഹിയ നിർമ്മിച്ച് ജിതിൻരാജ് സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബറിൽ റിലീസ് ആകുമെന്ന് സംവിധായകൻ ജിതിൻ രാജ് കൂട്ടിച്ചേർത്തു. താൻ കൂടി ഭാഗമാക്കായ സിനിമയ്ക്ക് അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ചിത്രത്തിൽ ബാലതാരമായി വേഷമിട്ട പൈങ്ങോട് സ്വദേശി ജിതിൻ കൃഷ്ണ പറഞ്ഞു.

Leave A Comment