റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ഇഡി അന്വേഷണം; വിശദാംശങ്ങൾ കൈമാറാൻ നിർദേശം
ന്യൂഡൽഹി: റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ഇഡി അന്വേഷണം.മുട്ടില്‍ മരംമുറി കേസിലാണ് അന്വേഷണം.ചാനല്‍ മേധാവികള്‍ക്കെതിരെയാണ് അന്വേഷണം. അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി റാവു ഇന്ദര്‍ജിത് സിംഗ്.കെ സുധാകരന്‍ എംപിയെയാണ് വിവരം അറിയിച്ചത്.ചാനലിന്റെ ഉടമസ്ഥാവകാശത്തിലും അന്വേഷണം. ഉടമസ്ഥാവകാശത്തില്‍ കമ്പനി രജിസ്ട്രാറോട് വിശദീകരണം തേടി. ലൈസന്‍സ് കൈമാറ്റത്തില്‍ അവ്യക്തത.ഇക്കാര്യങ്ങള്‍ വിശദമാക്കാന്‍ ഉടമസ്ഥരോട് വിശദീകരണം തേടി.
ജീവനക്കാരുടെ ആനുകൂല്യങ്ങളില്‍ ചാനലിന് 1.37 കോടി രൂപ കുടിശ്ശികയുണ്ട്.ലൈസസന്‍സ് കൈമാറ്റം സംബന്ധിച്ച് ഒരു അപേക്ഷയും നിലവില്‍ ഇല്ല.കൈമാറ്റ അപേക്ഷ കിട്ടിയിട്ടില്ലെന്ന് കമ്പനികാര്യ മന്ത്രാലയം അറിയിച്ചു.ഉടമസ്ഥാവകാശം കൈമാറിയതായി അറിയിച്ചിട്ടുണ്ട്.വിശദാംശങ്ങള്‍ കൈമാറാന്‍ കമ്പനിക്ക് നിര്‍ദേശം.നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിനാണ് കെ സുധാകരൻ എംപിയ്ക്ക് മറുപടി.
Leave A Comment