പ്രധാന വാർത്തകൾ

വക്കം പുരുഷോത്തമൻ അന്തരിച്ചു

തി​രു​വ​ന​ന്ത​പു​രം: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് വ​ക്കം പു​രു​ഷോ​ത്ത​മ​ൻ (96) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം കുമാരപുരത്തെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

മൂ​ന്ന് പ്രാ​വ​ശ്യം മ​ന്ത്രി​യാ​യി​രു​ന്നു. ത്രി​പു​ര, മി​സോ​റാം സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഗ​വ​ര്‍​ണ​റാ​യി സേ​വ​നം അ​നു​ഷ്ടി​ച്ചി​ട്ടു​ണ്ട്.

അ​ഞ്ച് തവണ ആ​റ്റി​ങ്ങ​ലി​ല്‍ നി​ന്നാ​ണ് നി​യ​മ​സ​ഭാം​ഗ​മാ​യ​ത്. ര​ണ്ട് പ്രാ​വ​ശ്യം എം​പി​യാ​യി​ട്ടു​ണ്ട്. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​നം അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്.

ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ലം നി​യ​മ​സ​ഭാ സ്പീ​ക്ക​റാ​യ വ്യ​ക്തി​യെ​ന്ന ബ​ഹു​മ​തി​യും വ​ക്കം പു​രു​ഷോ​ത്ത​മ​ന്‍റെ പേ​രി​ലാ​ണ്.

Leave A Comment