പ്രധാന വാർത്തകൾ

കുട്ടികളിൽ സംരംഭകത്വ ശീലം വളർത്തണം : സന്തോഷ്‌ ജോർജ്ജ് കുളങ്ങര

മാള: പഠിച്ച് വലിയ ജോലി നേടുക എന്നതിനപ്പുറം കുട്ടികളെ സംരംഭകരാക്കുക എന്ന രീതിയിലേക്ക് കേരളത്തിലെ മാതാപിതാക്കൾ വളർന്നിട്ടില്ല എന്ന് സഫാരി ടിവി എംഡിയും സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു. മാളയിൽ മാള കേബിൾ വിഷൻ സംഘടിപ്പിച്ച സമാദരണം 2023 മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ തലമുറയെ സംരംഭകരാക്കി മാറ്റിത്തീർത്താലേ കേരളത്തിന് ഇനി രക്ഷയുള്ളൂ എന്നും സന്തോഷ് ജോർജ് കുളങ്ങര ചൂണ്ടിക്കാട്ടി.

 കൊടുങ്ങല്ലൂർ എംഎൽഎ അഡ്വക്കേറ്റ് വി ആർ സുനിൽകുമാർ അധ്യക്ഷത വഹിച്ച സമ്മേളനം ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു.

 മാള കേബിൾ വിഷൻ വരിക്കാരിൽ നിന്ന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും വിവിധ രംഗങ്ങളിൽ പ്രതിഭകളായ വ്യക്തിത്വങ്ങളെയും ചടങ്ങിൽ ആദരിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മുഖ്യ സാന്നിധ്യമായ ചടങ്ങിൽ പി ആർ ശിവശങ്കർ, ഷാന്റീ ജോസഫ് തട്ടകത്ത്, പിടി പാപ്പച്ചൻ, പി പി സുരേഷ് കുമാർ, കേബിൾ ടിവി രംഗത്തെ സംഘടനാ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

Leave A Comment