വിപ്ലവ ഗായകൻ 'ഗദ്ദർ' അന്തരിച്ചു.
ഹൈദ്രാബാദ്: ഗദ്ദർ എന്ന പേരിൽ അറിയപ്പെടുന്ന വിപ്ലവ ഗായകൻ ഗുമ്മാടി വിത്തൽ റാവോ അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്–ലെനിനിസ്റ്റ്) അംഗമായിരുന്ന ഗദ്ദർ ഇതിന്റെ സാംസ്കാരിക സംഘടനയായ ജന നാട്യ മണ്ഡലിയുടെ സ്ഥാപകനാണ്. 2010 വരെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു ഗദ്ദർ. 2017 ൽ മാവോയിസ്റ്റ് ബന്ധം വിച്ഛേദിച്ച ഗദ്ദർ തെലങ്കാനയുടെ രൂപീകരണത്തിനായി വാദിച്ചിരുന്നു. കഴിഞ്ഞമാസം ഗദ്ദർ പ്രജ പാർട്ടി എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്നു പ്രഖ്യാപനം നടത്തിയിരുന്നു. 1997 അഞ്ജാതരുടെ വെടിയേറ്റിരുന്നു.
Leave A Comment