വീണ്ടും പഴയപടി; കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകുന്നു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ജൂലൈ മാസത്തെ ശമ്പള വിതരണം വൈകുന്നു. ഒരോ മസത്തെയും ശമ്പളം പിറ്റേമാസം അഞ്ചിനു മുന്‍പായി നല്‍കുമെന്നായിരുന്നു തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉറപ്പു നല്‍കിയത്.ശമ്പള വിതരണത്തില്‍ സര്‍ക്കാര്‍ വിഹിതമായ 50 കോടി രൂപ ലഭിക്കാത്തതിനെ തുടര്‍ന്നാണ് വിതരണം വൈകുന്നത്. ഈ മാസം ഓണം ആയതിനാല്‍ കൃത്യമായി ശമ്പളം ലഭിച്ചില്ലെങ്കില്‍ പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര മാര്ഗങ്ങളിലേക്കു തിരിയാനാണ് ജീവനക്കാരുടെ വിവിധ യൂണിയനുകള്‍ ആലോചിക്കുന്നത്.
കഴിഞ്ഞ മാസം 15ന് ആയിരുന്നു ജീവനക്കാരുടെ ആദ്യപകുതി ശമ്പളം നല്‍കിയത്. രണ്ടാം ഗഡുവാകട്ടെ നല്‍കിയത് മാസാവസനവും.
Leave A Comment