പ്രധാന വാർത്തകൾ

രാ​ഹു​ല്‍ വീ​ണ്ടും എം​പി; വി​ജ്ഞാ​പ​നം ഇ​റ​ക്കി ലോ​ക്സ​ഭാ സെ​ക്ര​ട്ട​റി​യേ​റ്റ്

ന്യൂ​ഡ​ല്‍​ഹി: രാ​ഹു​ൽ ഗാന്ധിയുടെ ലോ​ക്സ​ഭാം​ഗ​ത്വം പു​നഃ​സ്ഥാ​പി​ച്ച് ലോ​ക്സ​ഭാ സെ​ക്ര​ട്ട​റി​യേ​റ്റ് വി​ജ്ഞാ​പ​നം ഇ​റ​ക്കി. ലോ​ക്സ​ഭാ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഉ​ദ്പ​ല്‍ കു​മാ​റാ​ണ് ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്. സ​ഭ ചേ​രാ​ന്‍ മി​നി​റ്റു​ക​ള്‍ ബാ​ക്കി​യു​ള്ള​പ്പോ​ഴാ​ണ് ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്.

വി​ധി​ക്ക് സ്‌​റ്റേ ല​ഭി​ച്ച​തി​നാ​ല്‍ എം​പി സ്ഥാ​നം പു​നഃ സ്ഥാ​പി​ക്കു​ന്നു എ​ന്നാ​ണ് വി​ജ്ഞാ​പ​ന​ത്തി​ലു​ള്ള​ത്. മോ​ദി പ​രാ​മ​ര്‍​ശ​ത്തി​ല്‍ രാ​ഹു​ലി​നെ കു​റ്റ​ക്കാ​ര​നാ​ക്കി​യു​ള്ള സൂറത്ത് കോടതി വിധി ഈ മാസം നാലിന് സു​പ്രീം കോ​ട​തി സ്‌​റ്റേ ചെ​യ്തി​രു​ന്നു.

ഇ​തി​നുപി​ന്നാ​ലെ രാ​ഹു​ലി​നാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ലോ​ക്‌​സ​ഭാ സ്പീ​ക്ക​ര്‍ ഓം​ബി​ര്‍​ള​യെ കാ​ണാ​ന്‍ ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും സാ​ധി​ച്ചി​രു​ന്നി​ല്ല. രാ​ഹു​ലി​ന്‍റെ പു​നഃ​പ്ര​വേ​ശ​നം വൈ​കു​മോ എ​ന്ന ആ​ശ​ങ്ക​യ്ക്ക് ഈ ​വി​ജ്ഞാ​പ​ന​ത്തോ​ടെ വി​രാ​മ​മാ​യി.

134 ദിവസത്തിനുശേഷമാണ് രാഹുലിന് എംപി സ്ഥാനം തിരികെ ലഭിക്കുന്നത്. പാർലമെന്‍റ് അംഗത്വം പുനഃസ്ഥാപിച്ചതോടെ ചൊവ്വാഴ്ച കേന്ദ്ര സർക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയത്തിൽ രാഹുൽ ഗാന്ധിക്ക് പങ്കെടുക്കാനാകും.

വിജഞാപനം ഇറങ്ങിയതിന് പിന്നാലെ എഐസിസി ആസ്ഥാനത്തും രാഹുല്‍ ഗാന്ധിയും സോണിയയും താമസിക്കുന്ന അക്ബര്‍ റോഡിലെ വസതിക്ക് മുന്നിലും പാര്‍ട്ടിപ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി.

Leave A Comment