പോലീസിൽ കീഴടങ്ങിയ ഡൊമിനിക് മാർട്ടിൻ ഫേസ്ബുക്കിൽ വീഡിയോയും പങ്കുവെച്ചു
കൊച്ചി: കളമശേരി സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പോലീസിന് മുൻപിൽ ഹാജരായ ഡൊമിനിക് മാർട്ടിന്റെ കുറ്റസമ്മത വീഡിയോ പുറത്ത്. സ്വന്തം ഫേസ് ബുക്ക് പേജിലാണ് ഡൊമിനിക് മാർട്ടിൻ കുറ്റസമ്മത വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. യഹോവ സാക്ഷികൾ രാജ്യ വിരുദ്ധരാണ്. അവരെ തിരുത്താൻ പലതവണ ശ്രമിച്ചു. മറ്റു വഴികൾ ഇല്ലാത്തതുകൊണ്ടാണ് സ്ഫോടനം നടത്തേണ്ടി വന്നത്. പതിനാറു വർഷത്തോളം ഞാൻ ഈ പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ചു. ഒരുപാട് തെറ്റായ കാര്യങ്ങൾ പ്രസ്ഥാനത്തിനുള്ളിൽ നടക്കുന്നു. ഇത് തിരുത്താൻ ഇവരോട് ആവശ്യപ്പെട്ടു. പ്രസ്ഥാനം രാജ്യത്തിന് അപകടകരമായി മാറി. ഈ പ്രസ്ഥാനം നാടിനു ആവശ്യമില്ല.ആ സ്ഫോടനം നടത്തിയ മെത്തേഡ‍് സാധാരണക്കാർ മനസ്സിലാക്കിയാൽ വലിയ അപകടമാവും. അതിനാൽ അതേക്കുറിച്ച് ആരും വെളിപ്പെടുത്തരുത്. - എന്നും ഇയാൾ പറയുന്നുണ്ട്.
Leave A Comment