പ്രധാന വാർത്തകൾ

'ഇതാ ഞാൻ ‘കുടി’ നിർത്തി !',സമീപകാലത്ത് പതിനായിരത്തിലേറെപ്പേർ കുടി നിർത്തിയെന്നു കണക്കുകള്‍

കൊച്ചി: കടുത്ത മദ്യപരായിരുന്ന ഒട്ടേറെപ്പേർ കേരളത്തിൽ സ്വയം പരിവർത്തനത്തിലൂടെ മദ്യപാനം നിർത്തുന്നു. ‘ആൽക്കഹോളിക്സ് അനോനിമസ്’ എന്ന കൂട്ടായ്മയിലൂടെ മാത്രം സമീപകാലത്ത് പതിനായിരത്തിലേറെപ്പേർ കുടി നിർത്തിയെന്നാണ് കണക്കുകൾ. മദ്യത്തിലാറാടി മരണത്തിന്റെ അടുത്തുവരെയെത്തി മടങ്ങി വന്നവരാണ് ഭൂരിപക്ഷവും. ലഹരിവിമുക്തകേന്ദ്രങ്ങൾ പോലെയുള്ള മാർഗങ്ങളിലൂടെ മദ്യപാനത്തിൽനിന്ന് മോചനം നേടാനുള്ള ശ്രമങ്ങളെക്കാൾ ഫലപ്രദമാണ് സ്വയംപരിവർത്തനത്തിലൂടെയുള്ള മദ്യവിമുക്തിയെന്നാണ് അനുഭവസ്ഥർ പറയുന്നത്.

സ്കൂൾ വിദ്യാർഥികളുൾപ്പെടെയുള്ളവർ കടുത്ത മദ്യപരായി തുടരുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കേരളത്തിൽ 400-ലധികം ആൽക്കഹോളിക്സ് അനോനിമസ് ഗ്രൂപ്പുകളുണ്ട്. കുറേപ്പേർ മാറുമ്പോഴും പ്രശ്നപരിഹാരം സാധ്യമാകാതെ നിൽക്കുന്നവരിൽ കൂടുതൽ സ്ത്രീകളാണെന്നാണ് കണ്ടെത്തൽ. ഹെൽപ്പ് ലൈൻ നമ്പർ: 8 9 4 3 3 3 4 3 8 6.

Leave A Comment