പ്രധാന വാർത്തകൾ

രാഹുൽ റിട്ടേൺസ്! വയനാട്ടിലും റായ്ബറേലിയിലും ലീഡ് ഒരു ലക്ഷം കടന്നു

കല്‍പറ്റ: ലോക്​സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും വന്‍ ലീഡ് നിലയുമായി രാഹുല്‍ ഗാന്ധി. വയനാട് ലോക്‌സഭ മണ്ഡലത്തില്‍ രാഹുലിന്റെ ലീഡ് 1.43 ലക്ഷം പിന്നിട്ടു. സിപിഎം സ്ഥാനാര്‍ഥി ആനി രാജ, ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. 

റായ്ബറേലിയില്‍ ഒരുലക്ഷത്തില്‍ കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ ഗാന്ധി മുന്നിട്ടുനില്‍ക്കുന്നത്. ബിജെപിയുടെ ദിനേഷ് പ്രതാപ് സിങ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. ബി.എസ്.പിയുടെ താക്കൂര്‍ പ്രസാദ് യാദവ് ആണ് മൂന്നാം സ്ഥാനത്ത്. 

2019 തിരഞ്ഞെടുപ്പില്‍ 4.3 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് വിജയിച്ചത്. അമേഠിയില്‍ മത്സരിച്ചെങ്കിലും സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു. അമേഠിയില്‍ അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു സ്മൃതി ഇറാനി നേടിയത്. 2019ല്‍ സോണിയ ഗാന്ധി മൂന്നരലക്ഷത്തില്‍പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് രാഹുല്‍ ഇക്കുറി മത്സരിക്കുന്ന മണ്ഡലങ്ങളിലൊന്നായ റായ്ബറേലി.

Leave A Comment