പ്രധാന വാർത്തകൾ

ഷാരോണ്‍ കൊലക്കേസ്, തെളിവ് നശിപ്പിച്ചു, ഗ്രീഷ്‍മയുടെ അമ്മയും അമ്മാവനും പ്രതികള്‍

തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസ് പ്രതി ഗ്രീഷ്‍മയുടെ അമ്മയെയും അമ്മാവനെയും പ്രതിചേര്‍ത്തു. അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മല്‍കുമാറിനെയും തെളിവ് നശിപ്പിച്ചതിനാണ് പ്രതി ചേര്‍ത്തത്. രണ്ടുപേരും പൊലീസ് കസ്റ്റഡിയിലാണ്.  ഷാരോണിനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച ഗ്രീഷ്മയെ ഇന്ന് വൈകിട്ടോടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  ആശുപത്രിയിൽവെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

കസ്റ്റഡിയിലിരിക്കേ ആത്മഹത്യക്ക് ശ്രമിച്ച ഗ്രീഷ്‍മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് വ്യക്തമാക്കി. 24 മണിക്കൂര്‍ നിരീക്ഷണത്തിൽ തുടരും. കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. കേസിൽ കൂടുതൽ പേരെ പ്രതിചേര്‍ക്കുന്നത് അടക്കം നിര്‍ണ്ണായക നീക്കങ്ങളിലാണ് പൊലീസ്.

Leave A Comment