പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ അന്തരിച്ചു
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാ ബെൻ മോദി (100) അന്തരിച്ചു. അഹമ്മദാബാദിലെ യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്ററിൽ ഇന്നു പുലർച്ചെയാണ് അന്ത്യം.
അനാരോഗ്യത്തെത്തുടർന്നു ബുധനാഴ്ചയാണ് ഹീരാബെൻ മോദിയെ ഇവിടെ പ്രവേശിപ്പിച്ചത്. നൂറ്റാണ്ട് നീണ്ട ത്യാഗഭരിതമായ ജീവിതമായിരുന്നു അമ്മയുടേതെന്ന് മോദി സ്മരിച്ചു. ബംഗാളിലെ പരിപാടികൾ റദ്ദാക്കി പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക് തിരിച്ചു.
കഴിഞ്ഞ ജൂണിൽ അമ്മ നൂറാം വയസിലേക്കു പ്രവേശിച്ചപ്പോൾ ഗാന്ധിനഗറിലെ വീട്ടിലെത്തി മോദി പാദപൂജ നടത്തിയിരുന്നു.
Leave A Comment