പ്രധാന വാർത്തകൾ

മഴ കനത്ത് കൊടുങ്ങല്ലൂരും ആലുവയും ; സംസ്ഥാനത്ത് ഒന്നും രണ്ടും സ്ഥാനങ്ങളിൽ

ആലുവ : ശനിയാഴ്ച പെയ്ത മഴയിൽ മുങ്ങി കൊടുങ്ങല്ലൂർ. 20 സെ.മീ മഴ പെയ്ത കൊടുങ്ങല്ലൂരിലാണ് ഏറ്റവും ശക്തമായ മഴ പെയ്തത്. രണ്ടാം സ്ഥാനത്ത് ആലുവയാണ്. 19 സെന്റീമീറ്റർ മഴയാണ് ആലുവയിൽ പെയ്തത്. ഇതോടെ കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കൊടുങ്ങല്ലൂർ, ആലുവ എന്നിവിടങ്ങളിൽ ആയി.

ഞായറാഴ്ച രാവിലെ 8 മണി വരെയുള്ള 24 മണിക്കൂർ കണക്കാണിതെന്ന്‌ കുസാറ്റ് അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്‌മോസ്‌ഫെറിക് റഡാർ റിസർച്ച് അധികൃതർ വ്യക്തമാക്കി.

Leave A Comment