സൂര്യന്റെ വലിയ ഭാഗം അടര്‍ന്നുപോയി, ഞെട്ടി ശാസ്ത്രജ്ഞര്‍
സൂര്യനുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസമാണ് ശാസ്ത്രജ്ഞരെ ആശയക്കുഴപ്പത്തിലാക്കുന്നത്. സൂര്യന്റെ ഉപരിതലത്തില്‍ നിന്ന് വലിയ ഒരു ഭാഗം അടര്‍ന്നുപോയതാണ് ശാസ്ത്രലോകത്തെ ആശങ്കപ്പെടുത്തുന്നത്. വടക്കന്‍ ധ്രുവത്തില്‍ ചുഴലിക്കാറ്റിന് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. പുതിയ പ്രതിഭാസത്തിന് പിന്നിലെ കാരണങ്ങള്‍ വിശകലനം ചെയ്ത് വരികയാണ് ശാസ്ത്രലോകം.
അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ ജയിംസ് വെബ് ടെലിസ്‌കോപ്പ് ആണ് പുതിയ പ്രതിഭാസം കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ബഹിരാകാശ ഗവേഷകന്‍ ഡോ. തമിത സ്‌കോവ് ട്വിറ്ററില്‍ പങ്കുവെച്ചു.

സൂര്യന്‍ തുടര്‍ച്ചയായി സൗരജ്വാലകള്‍ പുറപ്പെടുവിക്കുന്നുണ്ട്. ഇത് കാരണം ചിലപ്പോഴെങ്കിലും ഭൂമിയില്‍ വാര്‍ത്താവിതരണത്തെ ബാധിക്കാറുണ്ട്. സൂര്യനില്‍ നിന്ന് അടര്‍ന്നുപോയ വലിയ ഭാഗം വടക്കന്‍ ധ്രുവത്തെ പ്രദക്ഷിണം ചെയ്യാന്‍ ഏകദേശം എട്ടുമണിക്കൂറാണ് എടുക്കുന്നത്. അതായത് ചുഴലിക്കാറ്റിന്റെ വേഗത സെക്കന്‍ഡില്‍ 96 കിലോമീറ്റര്‍ ആണ് എന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.
Leave A Comment