പ്രധാന വാർത്തകൾ

എ​ല​ത്തൂ​ർ ട്രെ​യി​ൻ തീ​വ​യ്പ്; പ്ര​തി​ ക​സ്റ്റ​ഡി​യി​ലെ​ന്ന് സൂ​ച​ന

ലക്നോ: കോഴിക്കോട് എലത്തൂരില്‍ ഓടുന്ന ട്രെയിനില്‍ യാത്രക്കാരെ പെട്രോൾ ഒഴിച്ചു തീവച്ച സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിലായതായി സൂചന. ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.

ഉത്തർപ്രദേശ് എടിഎസാണ് പ്രതിയെ പിടികൂടിയത്. രേഖാചിത്രം അടിസ്ഥാനമാക്കിയുള്ള തിരച്ചിലിലാണ് ഇയാൾ കസ്റ്റഡിയിലായതെന്നാണ് വിവരം. എന്നാൽ ഇതുസംബന്ധിച്ച് പോലീസ് ഔദ്യോഗിക സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല.

ഞാ​​​​യ​​​​റാ​​​​ഴ്ച രാ​​​​ത്രി ഒ​​​​ന്‍​പ​​​​തി​​​​നാ​​​​ണ് ആ​​​​ല​​​​പ്പു​​​​ഴ - ക​​​​ണ്ണൂ​​​​ര്‍ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് എ​​​​ക്‌​​​​സ്പ്ര​​​​സി​​​​ൽ അ​​​​ജ്ഞാ​​​​ത​​​​ൻ തീ​​​​വ​​​​ച്ച​​​​ത്. തീ​​​​വ്ര​​​​വാ​​​​ദ ആക്രമണമാണ് നടന്നതെന്ന് സം​​​​ശ​​​​യിക്കുന്നതിനാൽ എ​​​​ൻ​​​​ഐ​​​​എ സംഘവും കണ്ണൂരിലെത്തി പരിശോധന നടത്തി.

Leave A Comment