ഷറൂഖ് സെയ്ഫിയുമായി വന്ന വാഹനം റോഡിൽ കിടന്നത് ഒന്നര മണിക്കൂറോളം
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസിലെ പ്രതി ഷറൂഖ് സെയ്ഫിയെ മഹാരാഷ്ട്രയില്‍നിന്ന് കേരളത്തിലെത്തിച്ചു. അതേസമയം പ്രതിയെ കൊണ്ടുവന്നത് മതിയായ സുരക്ഷയില്ലാതെയെന്ന് ആക്ഷേപമുയരുന്നുണ്ട്.
പ്രതിയുമായി വന്ന വാഹനം ഒന്നര മണിക്കൂറിലധികം സമയമാണ് റോഡില്‍ പഞ്ചറായി കിടന്നത്. പുലര്‍ച്ചെ 3ന് കണ്ണൂര്‍ കാടാച്ചിറയില്വച്ചാണ് വാഹനം തകരാറിലായത്.
പകരം ഏര്‍പ്പാടാക്കിയ വാഹനവും വഴിയില്‍വച്ച് ബ്രേക്ക്ഡൗണായി. ഈ സമയം മൂന്ന് പോലീസുകാര്‍ മാത്രമാണ് പ്രതിക്കൊപ്പം ഉണ്ടായിരുന്നത്.
പിന്നീട് മറ്റൊരു സ്വകാര്യ വാഹനത്തിലാണ് പ്രതിയെ കോഴിക്കോടെത്തിച്ചത്.
Leave A Comment