രാജ്യത്ത് ഒറ്റദിവസം 5,880 പേർക്ക് കോവിഡ്
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5,880 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 14 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് സജീവ കോവിഡ് കേസുകളുടെ എണ്ണം 35,199 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മരണം 5,30,979 ആയി.
6.91 ശതമാനമാണ് പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക്. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഇന്ന് സംസ്ഥാനങ്ങളിൽ കോവിഡ് അവലോകന യോഗങ്ങൾ തുടരുകയാണ്.
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം പ്രകാരം പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് മുകളിലെങ്കിൽ കോവിഡ് വ്യാപനം രൂക്ഷമാണെന്നാണ് കണക്ക്. ഡൽഹിയിലും മഹാരാഷ്ട്രയിലും കേരളത്തിലും പ്രതിദിന കോവിഡ് കേസുകൾ വീണ്ടും കൂടി.
Leave A Comment