പ്രധാന വാർത്തകൾ

അരിക്കൊമ്പനൊപ്പം ചക്കക്കൊമ്പനും; ദൗത്യസംഘം തൊട്ടരികില്‍; ആനകളെ അകറ്റാന്‍ പടക്കം പൊട്ടിച്ചു

ഇടുക്കി: അരിക്കൊമ്പന്‍ ദൗത്യം നിര്‍ണായകഘട്ടത്തില്‍. ദൗത്യസംഘം ആനയുടെ തൊട്ടടുത്തെത്തി. ആന സിമന്‍റ് പാലം ഭാഗത്തേയ്ക്ക് നീങ്ങുകയാണെന്നാണ് വിവരം. ഇതിനിടെ അരിക്കൊമ്പന് തൊട്ടരികില്‍ ചക്കക്കൊമ്പനും എത്തി. പടക്കം പൊട്ടിച്ച് വനംവകുപ്പ് ആനകളെ അകറ്റി.

ദൗത്യമേഖലയിലേയ്ക്കാണ് ആന നിലവില്‍ നീങ്ങുന്നത്. സാഹചര്യം അനുകൂലമായാല്‍ ഉടന്‍ മയക്കുവെടി വയ്ക്കും. കുങ്കിയാനകളെ രാവിലെ മറയൂര്‍കുടിയിലെ ക്യാമ്പില്‍നിന്നിറക്കിയിരുന്നു.

ആനയെ കണ്ടെത്താന്‍ സാധിക്കാഞ്ഞതിനാലാണ് ദൗത്യം വെള്ളിയാഴ്ച നിര്‍ത്തിവച്ചത്. അരിക്കൊമ്പന് പകരം ദൗത്യസംഘം കഴിഞ്ഞ ദിവസം കണ്ടത് ചക്കക്കൊമ്പനെയായിരുന്നു.

Leave A Comment