പ്രധാന വാർത്തകൾ

അരിക്കൊമ്പനെ ഇടുക്കിയില്‍ തുറന്നുവിടില്ല, എവിടേയ്ക്ക് മാറ്റുമെന്ന് പറയാനാകില്ല: വനംമന്ത്രി

ഇടുക്കി: അരിക്കൊമ്പനെ ഇടുക്കിയില്‍ തുറന്നുവിടില്ലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. ആനയെ പറമ്പിക്കുളത്തേയ്ക്കും മാറ്റില്ലെന്ന് മന്ത്രി പറഞ്ഞു.

കോടതി വിലക്കുള്ളതിനാല്‍ എവിടേയ്ക്കാണ് മാറ്റുക എന്നു പറയാന്‍ കഴിയില്ല. ആനയെ ഉള്‍വനത്തില്‍ തുറന്നുവിടണമെന്ന കോടതി നിര്‍ദേശം പാലിക്കുമെന്നും മന്ത്രി പറഞ്ഞു.

വളരെ പ്രതികൂല സാഹചര്യത്തിലാണ് അരിക്കൊമ്പനെ പിടികൂടാനായി ദൗത്യസംഘം പ്രവര്‍ത്തിച്ചതെന്ന് മന്ത്രി കൂട്ടിചേര്‍ത്തു. ധീരമായ നടപടിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായത്, ദൗത്യസംഘത്തെ അഭിനന്ദിക്കുന്നെന്നും മന്ത്രി പറഞ്ഞു.

Leave A Comment