പ്രധാന വാർത്തകൾ

തൃശൂർ അടക്കം ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്; ഇടിവെട്ടി മഴപെയ്യാനും സാധ്യത

കൊച്ചി:സം​സ്ഥാ​ന​ത്ത് ഇ​ന്നും ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. ആ​റ് ജി​ല്ല​ക​ളി​ൽ മ​ഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, പാ​ല​ക്കാ​ട്, ആ​ല​പ്പു​ഴ, കോ​ട്ട​യം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

സാ​ധാ​ര​ണ​യേ​ക്കാ​ൾ ര​ണ്ട് മു​ത​ൽ നാ​ല് ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ താ​പ​നി​ല ഉ​യ​രാ​നാ​ണ് സാ​ധ്യ​ത. കോ​ഴി​ക്കോ​ട് ഉ​യ​ർ​ന്ന താ​പ​നി​ല 37 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യാ​കാം. ക​ണ്ണൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ 36 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യാ​കാ​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

അ​തേ​സ​മ​യം, കാ​ല​വ​ർ​ഷം തെ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും ആ​ൻ​ഡ​മാ​ൻ ക​ട​ലി​ലും നി​ക്കോ​ബാ​ർ ദ്വീ​പ് സ​മൂ​ഹ​ങ്ങ​ളി​ലും കൂ​ടു​ത​ലി​ട​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​യോ​ട് കൂ​ടി​യ മ​ഴ പെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ട്.

Leave A Comment