കമ്പത്ത് അരിക്കൊമ്പന്റെ വിളയാട്ടം
കമ്പം: അരിക്കൊമ്പന് കമ്പം ടൗണിലിറങ്ങി. ആന ജനവാസമേഖലയിലൂടെ പാഞ്ഞോടി ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു. കമ്പം ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകള്‍ ആന തകര്‍ത്തു.
പ്രദേശത്തെ ഒരു പുളിമരത്തോട്ടത്തിലാണ് ആന ഇപ്പോഴുള്ളത്. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും അടക്കമുള്ള സംഘം സ്ഥലത്തെത്തി ആനയെ ജനവാസമേഖലയില്‍ നിന്ന് തുരത്താനുള്ള ശ്രമം തുടരുകയാണ്.
ഇന്ന് രാവിലെയാണ് ആന ജനവാസമേഖലയിലേയ്ക്കെത്തിയത്. ലോവര്‍ കാമ്പിലെ വനാതിര്ത്തിലിലൂടെ ഇവിടെയെത്തിയെന്നാണ് നിഗമനം.
ഇപ്പോള്‍ ചിന്നക്കനാല്‍ ദിശയിലാണ് അരിക്കൊമ്പനുള്ളത്. കമ്പത്ത് നിന്ന് ബോഡിമേട്ടിലേക്ക് പോയാല്‍ ആനയ്ക്ക് ചിന്നക്കനാലിലേക്ക് പോകാനാവും.
ജനവാസമേഖലയിലിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ച അരിക്കൊമ്പനെ കാട്ടിലേയ്ക്ക് തുരത്താനുള്ള ശ്രമം തുടരുന്നു. ഇത് പരാജയപ്പെട്ടാല്‍ ആനയെ മയക്കുവെടിവച്ച് പിടികൂടി ഉള്‍ക്കാട്ടിലേയ്ക്ക് വിടുമെന്ന് തമിഴ്നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ശ്രീനിവാസ് റെഡ്ഡി പ്രതികരിച്ചു.
ഇതിനുള്ള തയാറെടുപ്പുകള്‍ തുടങ്ങി. ഇത് സംബന്ധിച്ച് ഇന്ന് തന്നെ ഉത്തരവിറക്കും. കുങ്കിയാനകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
Leave A Comment