പ്രധാന വാർത്തകൾ

ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കമായി; ഇന്ന്‌ അറഫാ സംഗമം

മക്ക: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കമായി. ഇന്നാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. ഹജ്ജിനെത്തുന്ന എല്ലാ തീര്‍ഥാടകരും ഒരേസമയം അനുഷ്ഠിക്കുന്ന കര്‍മമാണ് അറഫാ സംഗമം.  

ഇരുപത് ലക്ഷത്തോളം തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നത്.  ഇന്ത്യയില്‍ നിന്നും ഒന്നേമുക്കാല്‍ ലക്ഷത്തോളം പേര്‍ ഇത്തവണ ഹജ്ജ് നിര്‍വഹിക്കും. കേരളത്തില്‍ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി മാത്രം പതിനൊന്നായിരത്തിലേറെ തീര്‍ഥാടകരാണ് ഹജ്ജിന് എത്തിയിരിക്കുന്നത്.

Leave A Comment