സ്കൂള്‍ ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്ന് 20 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
കാസര്‍ഗോഡ്: സ്കൂള്‍ ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്ന് അപകടം. 20 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.
ബേക്കൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന മഞ്ചേശ്വരം ഉപജില്ലാ കലോല്‍സവത്തിനിടെയാണ് അപകടം. ഇന്ന് ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് അപകടം.
ശാസ്തമേളയ്ക്കുവേണ്ടി താത്ക്കാലികമായി തയാറാക്കിയ പന്തലാണ് തകര്‍ന്നുവീണത്. തകരഷീറ്റുള്പ്പെടെ ദേഹത്ത് വീണാണ് കുട്ടികള്‍ക്ക് പരിക്കേറ്റത്.
തലയ്ക്ക് പരിക്കേറ്റ നാലു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Leave A Comment