പ്രധാന വാർത്തകൾ

കറൻസിയിൽ ലക്ഷ്മീദേവിയും ഗണേശ ഭഗവാനും വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കെജ്‌രിവാൾ

ന്യൂഡല്‍ഹി: രാജ്യം സാമ്പത്തികമായി പുരോഗതി കൈവരിക്കണമെങ്കില്‍ കറന്‍സി നോട്ടുകളില്‍ ലക്ഷ്മീദേവിയുടേയും ഗണേശ ഭഗവാന്റേയും ചിത്രം ഉള്‍പ്പെടുത്തണമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രസ്താവന വലിയ ചര്‍ച്ചയായിരുന്നു. ഇക്കാര്യമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരിക്കുകയാണ് ഇപ്പോള്‍ അദ്ദേഹം. രാജ്യത്തെ 130 കോടി ജനങ്ങളുടെ പ്രതിനിധിയായിട്ടാണ് താന്‍ ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും കെജ്‌രിവാള്‍ കത്തില്‍ പറയുന്നു.

രാജ്യം സാമ്പത്തികമായി സമൃദ്ധിയിലേക്ക് ഉയരണമെങ്കില്‍ രാജ്യത്തെ കറന്‍സിയില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനൊപ്പം ലക്ഷ്മി ദേവിയുടേയും ഗണേശ ഭഗവാന്റേയും ചിത്രങ്ങളും ഉള്‍പ്പെടുത്തണമെന്നായിരുന്നു കെജ്‌രിവാള്‍ അടുത്തിടെ ആവശ്യപ്പെട്ടത്.

ദീപാവലി ആഘോഷങ്ങള്‍ക്കിടെയാണ് തനിക്ക് ഇത്തരമൊരു ആശയം തോന്നിയതെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ ചെയ്തത് കൊണ്ടുമാത്രം രാജ്യം പുരോഗതിയിലേക്ക് പോകുമെന്നല്ല പറയുന്നത്. ഒരുപാട് കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ദൈവത്തിന്റെ അനുഗ്രഹവും ആവശ്യമാണ്, അതിനാണ് ഇത്തരമൊരു ആശയം മുന്നോട്ടുവെക്കുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു.

Leave A Comment