ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പാറശാല: ഷാരോൺ രാജ് കൊലപാതകത്തിലെ മുഖ്യപ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്. ഛർദ്ദിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.
പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ പോയി വന്ന ശേഷമായിരുന്നു ഗ്രീഷ്മ ഛർദ്ദിച്ചത്. ശുചിമുറിയിൽ വെച്ച് അണുനാശിനി കഴിച്ചതായാണ് സംശയം. കേസിൽ ഇന്ന് തെളിവെടുപ്പ് നടത്താനിരിക്കെയാണ് അപ്രതീക്ഷിത സംഭവം.
ഷാരോണ്‍ രാജിന്റെ കൊലപാതകത്തില്‍ പ്രതിയായ ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി പാറശാലയിലെ വീട്ടിലേക്ക് തെളിവെടുപ്പിനായി കൊണ്ടുവരാനിരിക്കെയാണ് ‘ആത്മഹത്യാ’ ശ്രമം. ഗ്രീഷ്മ കുറ്റസമ്മതം നടത്തിയെങ്കിലും കൂടുതല്‍ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. ഗ്രീഷ്മയുടെ ആരോഗ്യ സ്ഥിതി മോശമായാൽ കാര്യങ്ങൾ വീണ്ടും കുഴപ്പത്തിലാകും.
Leave A Comment